സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന് നിയമസഭയിൽ പ്രതിക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 81 ശതമാനം മരുന്ന് പോലും ഈ കാലയളവിൽ ആശുപത്രികളിൽ എത്തിയില്ല.മരുന്നില്ല എന്നത് യാഥാർഥ്യമാണ്. മരുന്ന് കമ്പനിക്ക് കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയല്ല ആരോഗ്യമന്ത്രി പറയുന്നതെന്ന് സതീശൻ ആരോപിച്ചു. കേരളത്തിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നൽകി. എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട മരുന്നുകളുടെ എണ്ണം ഓരോ വർഷവും കൂടിവരുന്നു. എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ ഉള്ള മരുന്ന് ആശുപത്രിയിൽ ഇല്ലെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് പരിശോധിക്കാം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട് .പ്രതിപക്ഷം ഇങ്ങനെ പറയുന്നത് ദുഃഖകരമാണെന്നും മരുന്ന് ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.