കാഞ്ഞങ്ങാട്: സ്കൂട്ടറില്‍ കൊണ്ടു പോകുകയായിരുന്ന എട്ട്ലക്ഷം കുഴല്‍പണവുമായി യുവാവ് പിടിയില്‍. കാസര്‍കോട് തളങ്കര പട്ടേല്‍ റോഡിലെ ഫാഹിദ് മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫിയെ (45)യാണ് പിടിയിലായത്. ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനും സംഘവുമാണ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന് ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്. കുശാല്‍ നഗര്‍ റയില്‍വേ ഗേറ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് കെ.എല്‍. 14 വൈ. 2798 നമ്പര്‍ ബൈക്കില്‍ നിന്നും എട്ട്ലക്ഷം രൂപയുടെകുഴല് പണവുമായി യുവാവ് പോലിസ് പിടിയിലായത്. പോലിസ് സംഘത്തില്‍ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും ഉണ്ടായിരുന്നു.