കണ്ണൂര്‍: ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നു ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കണ്ണൂര്‍ റെയില്‍വെ പോലിസ്. കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചിറിലെ (06481) ലേഡീസ് കോച്ചില്‍ കയറിയ യുവാവ് തലശേരി റെയില്‍വെ സ്റ്റേഷന്‍ വിട്ടപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നു ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്‍പിലാണ് നഗ്നതാ പ്രദര്‍ശം നടത്തിയത്. യുവതി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചപ്പോള്‍ യുവാവ് അടുത്ത സ്റ്റേഷനിലിറങ്ങി ഓടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ റെയില്‍വെ പോലിസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം. യുവതി വടകരയില്‍ നിന്നാണ് ലേഡീസ് കോച്ചില്‍ കയറിയത്. കണ്ണൂരിലായിരുന്നു ഇറങ്ങേണ്ടത്. വടകരയില്‍ നിന്ന് കയറുമ്പോള്‍ കുറച്ചു സ്ത്രീകള്‍ കോച്ചിലുണ്ടായിരുന്നു. ഇതിനിടെയില്‍ യുവതി ഉറങ്ങിപോയപ്പോഴാണ് സംഭവം. ട്രെയിന്‍ തലശേരി വിട്ടപ്പോള്‍ ഉണര്‍ന്നുും മുന്‍പില്‍ അപ്പോള്‍ പാന്റ്സും ഷര്‍ട്ടും ധരിച്ച ഒരു യുവാവ് നിന്നിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടിട്ടും ഇയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. പിന്നീടാണ് യുവതിക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ബഹളം വച്ചപ്പോള്‍ യുവാവ് എടക്കാട് സ്റ്റേഷനില്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. ട്രെയിന്‍ അഞ്ചിന് കണ്ണൂരിലെത്തിയപ്പോള്‍ യുവതി റെയില്‍വേ പോലിസിന് പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ഇറങ്ങി ഓടുന്നതിനിടയില്‍ യുവതി മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തിരുന്നു. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല. ഇയാള്‍ ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുന്ന പിറകെയുള്ള ചിത്രമാണ് ലഭിച്ചത്. ഈ ചിത്രം ഉള്‍പ്പെടുത്തി റെയില്‍വേ പോലിസ് സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.