ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ വിവാദ പരാമര്‍ശത്തില്‍ പാക് മുന്‍ താരം കമ്രാന്‍ അക്മലിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാനായി അര്‍ഷ്ദീപ് എത്തിയപ്പോഴായിരുന്നു പാക് ടെലിവിഷനിലെ ഒരു ഷോയില്‍ പങ്കെടുത്ത് കമ്രാൻ സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്.
അവസാന ഓവര്‍ എറിയാനായി ആരാണ് വരുന്നതെന്ന് നോക്കു, ഇനി എന്തും സംഭവിക്കാം, അര്‍ഷ്ദീപ് ബൗളിംഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി പന്ത്രണ്ട് മണിയുമായല്ലോ എന്നായിരുന്നു കമ്രാന്‍റെ വാക്കുകള്‍. പാക് ടെലിവിഷനിലിരുന്ന കമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഭജന്‍ സിഖ് സമുദായത്തെ തന്നെ അപമാനിക്കുന്ന വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ കമ്രാനെ ടാഗ് ചെയ്ത് പോസ്റ്റിട്ടത്.
നിങ്ങളെ ഒരായിരം തവണ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും അധിനിവേശക്കാര്‍ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു… കുറച്ചെങ്കിലും കൃജ്ഞത തോന്നണ്ടേ നിങ്ങള്‍ക്ക് എന്നായിരുന്നു ഹര്‍ഭജന്‍റെ മറുപടി.