സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ ജില്ലയെ മറ്റ് ജില്ലകൾ മാതൃകയാക്കണം. ബാക്കിയുള്ള ജില്ലകളും ഇതുപോലെ വളര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ല. പഴയ ചില സാഹചര്യങ്ങളിലുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം നാളെ ഇടുക്കിയിലേക്ക് പോകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഭൂപതിവ് ഭേദഗതി ബില്ല് സംബന്ധിച്ച് ഒട്ടേറെ നിവേദനം കിട്ടിയിരുന്നുവെന്നും അതിൽ സംസ്ഥാന സര്‍ക്കാരിനോട് മറുപടി തേടിയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.