കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എംടി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപിജയരാജൻ രംഗത്ത്.മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിക്കാനിടയില്ല.വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്.പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല.വാക്കുകൾ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇപി പറഞ്ഞു.വ്യക്തി ആരാധനയെ സിപിഎം എതിർക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.