ഞ്ഞൂർ പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ 46 വയസുള്ള വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വേണുഗോപാലിന് മുഖത്ത് നാല് തുന്നലുണ്ട്. ആസ്നിയ തിരക്കിൽപ്പെട്ട് തലകറങ്ങി വീഴുകയായിരുന്നു. അഞ്ചരയോടെയായിരുന്നു സംഭവം. പാർക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് തൊഴാൻ വരുന്നതിനിടെ ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവർ ചിതറിയോടി. നിമിഷങ്ങൾക്കകം ആന ശാന്തനായി.