കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ടി.ആർ രാജനെ ഇ.ഡി ഇന്ന് ചോദ്യംചെയ്യും. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്‍. ബാങ്കിലെ കൂടുതൽ രേഖകൾ ഇന്ന് ഹാജരാക്കാന്‍ നിർദേശമുണ്ട്.കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളായ പി.ആർ അരവിന്ദാക്ഷനും സതീഷ് കുമാറും ബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ. അതിനിടെ, വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.