ലേ ലഡാക്കിനെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി(എൻ.സി.എസ്) എക്സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എൻ.സി.എസ് അറിയിച്ചു. പുലർച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.