യൂത്ത് ലീഗിന്റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാന്‍ ഡിവൈഎഫ്ഐക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. യൂത്ത് ലീഗിന്റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ കോഴിക്കോട്ട് പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ വിവിധ യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണ്. കേന്ദ്ര നയങ്ങൾക്ക് എതിരെ ജനുവരി 20ന് ഡിവൈഎഫ്ഐ കേരളത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.