മലപ്പുറം: ലഹരി കേസില്‍ പിടിയിലായി പ്രതി പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. താനൂര്‍ പോലിസ് സ്റ്റേഷനില്‍ വച്ച് തിരൂരങ്ങാടി മമ്പ്രം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തു വച്ച് ഇന്നു പുലര്‍ച്ചെ 1.45നാണ് ഇയാളെ താനൂര്‍ പോലിസ് പിടികൂടിയത്. 18 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പോലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലര്‍ച്ചെ നാലിന് ഇയാള്‍ സ്റ്റേഷനില്‍ തളര്‍ന്നു വീണതായി ഡിവൈഎസ്പി വി.വി ബെന്നി പറഞ്ഞു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി പറഞ്ഞു. മൃതദേഹം താനൂര്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.