മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡെല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും.
ദില്ലി മദ്യനയക്കേസിൽ ഇന്ന് നിർണ്ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.