പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും ആഗ്രഹാര വീഥിയിൽ പ്രയാണം നടത്തും. തുടർന്ന് വൈകീട്ടാണ് പ്രസിദ്ധമായ ദേവരഥ സംഗമം നടക്കുക . ആയിരങ്ങൾ ഈ ചടങ്ങിന് സാക്ഷിയാകാൻ കല്പാത്തിയിലേക്ക് എത്തും. രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കിൽ ജില്ലാ കലക്ടർ ഇന്ന് പ്രാദേശിക അവധി നൽകി.
പത്തുദിവസം നീണ്ടുനിൽക്കുന്നതാണ് കല്പാത്തി രഥോത്സവം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു രഥങ്ങള്‍ തെരുവിലേക്കിറങ്ങുക. ഈ സമയത്ത്, കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിൽ നിന്നുള്ള 6 രഥങ്ങൾ ഒരുമിച്ചു ചേർന്ന് ഒരു വലിയ ഘോഷയാത്രയായി ഗ്രാമങ്ങളിലെ തെരുവുകളിലൂടെ കടന്നുവരുന്നു. ശിവനെ വഹിക്കുന്ന പ്രധാന രഥവും അദ്ദേഹത്തിന്റെ മക്കളായ ഗണപതിക്കും മുരുകനുമുള്ള 2 ചെറിയ രഥങ്ങൾ, മറ്റ് 3 ഗ്രാമങ്ങളിൽ നിന്നുള്ള രഥങ്ങൾ അതായത് പുതിയ കൽപ്പാത്തി ഗണപതി, പഴയ കൽപ്പാത്തി ശ്രീകൃഷ്ണൻ, ചാത്തപുരം ഗണപതി. ‘ദേവരഥസംഗമം’ എന്നാണ് ഇത് അറിയപ്പെടുന്നത്.