ഏക സിവില്‍ കോഡില്‍ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. .ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.ഏക സിവില്‍ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ല്‍ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കില്‍ അത് തുറന്ന് പറയാന്‍ സിപിഎം തയ്യാറാകണം.
സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല..സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു,ഏക വ്യക്തി നിയമം ഇപ്പോള്‍ വേണ്ട.അത് നടപ്പാക്കാന്‍ സമൂഹം പാകമായിട്ടില്ല. തിരുത്തല്‍ ആവശ്യമെങ്കില്‍ അത് ഉയര്‍ന്ന് വരേണ്ടത് അതാത് സമൂഹത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.