കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡി അന്വേഷണവും പരിശോധനയും ചോദ്യംചെയ്യലും തുടരുന്നതിനിടെ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വന്‍ തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നിട്ടും നടപടിക്ക് സി.പി.ഐ. തയ്യാറായിരുന്നില്ല. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.എന്നാല്‍ ഇ.ഡി പരിശോധന തുടരുന്നതിനിടെ നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച രാവിലെ പത്തിന് ചേരുന്നതിന് മുമ്പുതന്നെ ഭാസുരാംഗനെ പുറത്താക്കി എന്ന വിവരം പാര്‍ട്ടി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു.കണ്ടല ബാങ്ക് തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചെന്നാണ് വിവരം. ഇ.ഡി പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭാസുരാംഗനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ചോദ്യംചെയ്യലും പരിശോധനകളും ഇ.ഡി. തുടരും. അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് വിവരം.