ദുബായ് വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം വിമാനത്താവളത്തില്‍ എത്തിയാൽ മതിയെന്ന് നിര്‍ദ്ദേശം.
വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ദുബായ് എയർപോർട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിതശ്രമം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്മെന്റിൽ
വെള്ളം കയറിയതാണ് പ്രശ്നം വഷളാക്കിയത്.
ഇവിടങ്ങളിൽ നിരവധി വാഹനങ്ങൾ വെള്ളത്തിലാണ്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും നിരവധിയാണ്. റോഡ്, മെട്രോ സർവ്വീസുകൾ ഇന്ന് കൂടുതൽ സാധാരണ നിലയിലാകും. ഭക്ഷണവും മരുന്നും ഉൾപ്പടെ എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.