കണ്ണൂര്‍: ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നും യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി സ്വയംഭോഗം ചെയ്തയാളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണെന്ന് പോലിസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ ചെറുപുഴ പോലിസ് കേസെടുത്തു.
ബിനുവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഞായറാഴ്ച്ച ഉച്ചയോടെ ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. നിര്‍ത്തിയിട്ട ബസില്‍ നിന്നും തന്നോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും പരസ്യമായി സ്വയംഭോഗം ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യം 22 വയസുകാരി സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയായിരുന്നു. ബസില്‍ പത്രം മടിയില്‍ വച്ചു യുവതി കയറുമ്പോള്‍ സീറ്റിലിരുന്ന ഇയാള്‍ മുണ്ടു പൊക്കി കാണിച്ച് സ്വയം ഭോഗം ചെയ്യുകയായിരുന്നു. യുവതി മൊബൈലില്‍ വീഡിയോ ദൃശ്യം പകര്‍ത്തുന്നതിനിടെ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഇയാള്‍ ഇത് തുടരുകയുമായിരുന്നു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഈ സമയത്ത് മറ്റു ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. തളിപറമ്പിലേക്ക് പോകുന്ന ബസില്‍ മറ്റു യാത്രക്കാര്‍ കയറുന്നതിനിടെയാണ് ഇയാള്‍ ഇറങ്ങിപ്പോയത്. ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചെറുപുഴ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇയാള്‍ക്കെതിരെ യുവതി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.