കണ്ണൂര്‍ തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മംഗലാപുരത്തു നിന്ന് ആയിക്കരയിലേക്ക് മീനുമായെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാക്കള്‍ ഉടന്‍തന്നെ മരണപ്പെടുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.