കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയേയും മാതാവിനേയും അക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
അജാനൂര്‍ കൊളവയല്‍ മുട്ടുംന്തല എം.സി ഹൗസില്‍ അസിനാറിന്റെ മകള്‍ എം.സി സുല്‍ഫിയ(30), മാതാവ് അലീമ(50) എന്നിവരെ അക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കോട്ടിക്കുളം പാലക്കുന്നിലെ കണ്ണംകുളത്ത് ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ അബ്ദുല്ല (35)ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സുല്‍ഫിയയും മാതാവും മൂന്ന് മക്കളും താമസിക്കുന്ന വീട്ടിലേക്ക് കെഎല്‍ 60 യു 2136 നമ്പര്‍ കാറില്‍ വന്ന ഫൈസല്‍ വീട്ടില്‍ അതിക്രമിച്ചുകയറി സുല്‍ഫിയയെ മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് വസ്ത്രങ്ങള്‍ പിടിച്ച് വലിച്ചുകീറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാന്‍ ചെന്ന ഉമ്മ അലീമയെ തള്ളി താഴെയിട്ട് പരിക്കേല്‍പ്പിച്ചു. വീടിന്റെ ആറോളം ജനലുകളും പുറത്തു വച്ചിരുന്ന പൂച്ചെട്ടികളും അടിച്ച് പൊട്ടിച്ച് അരലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. 2009ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിനുശേഷം പലപ്പോഴും ശാരീരികവും മാനസികവുമായി സുല്‍ഫിയയെ പീഡിപ്പിച്ചു വരികയായിരുന്നു. തുടര്‍ന്ന് സുല്‍ഫിയ വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.