സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ അപ്പീല്‍ പ്രവാഹം. മുൻസിഫ് കോടതി മുതൽ ഹൈക്കോടതി വരെയുള്ള കോടതികളിൽ നിന്ന് അപ്പീലുമായി വിദ്യാർഥികൾ എത്തിയതോടെ മുഖ്യ വേദിയായ ആശ്രാമം മൈതാനിയിൽ ഉൾപ്പെടെ മൽസരങ്ങൾ പുലര്‍ച്ചെയ്ക്ക് ശേഷമാണ് അവസാനിച്ചത്. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധമുണ്ടായി. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നാണ് പരാതി.