ഡെല്‍ഹിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന ദില്ലിയിലെ അലിപൂരിലെ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇവർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.