ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ദക്ഷിണ കൊറിയയും ഓസ്ട്രേലിയും തമ്മിലാണ് ക്വാര്‍ട്ടറിലെ തീപാറും മത്സരം. ഇറാനും ജപ്പാനും തമ്മിലുള്ള മത്സരവും ആരാധകര്‍ക്ക് വിരുന്നാകും.വെള്ളിയാഴ്ച തജികിസ്താന്‍- ജോര്‍ദാന്‍ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇറാഖിനെ തോല്‍പ്പിച്ചാണ് ജോര്‍ദാന്റെ വരവ്. യുഎഇയെ ഷൂട്ടൌട്ടില്‍ മറികടന്നാണ് തജികിസ്താന്‍ അവസാന എട്ടിലെത്തിയത്.അന്നുതന്നെ നടക്കുന്ന ഓസ് ട്രേലിയ – കൊറിയ മത്സരം തുല്യശക്തികളുടെ പോരാണ്. ഇറാന്‍-ജപ്പാന്‍ മത്സരത്തില്‍ കടലാസില്‍ ജപ്പാന് മേധാവിത്തമുണ്ട്. പ്രീക്വാര്‍ട്ടറില്‍ ബഹ്റൈനെതിരെ അനായാസമായിരുന്നു ജയം. ഇറാനാകട്ടെ ദുര്‍ബലരായ സിറിയയെ മറികടക്കാന്‍ ഷൂട്ടൌട്ട് വരെ കാത്തിരിക്കേണ്ടിവന്നു. ആതിഥേയരായ ഖത്തറും യുവത്വത്തിന്റെ കരുത്തില്‍ കുതിക്കുന്ന ഉസ്ബെക്കിസ്താനും തമ്മിലാണ് അവസാന മത്സരം.