ലോക പേവിഷ ദിനാചരണത്തോട് അനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വേൾഡ് വെറ്ററിനറി സർവീസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ബീച്ചിൽ പേവിഷബോധവൽകരണ റൺ നടന്നു. 2 കി മീ,5കി.മീ, 10 കി.മീ എന്നീ ഇനങ്ങളിലുള്ള റണ്ണിൽ വിദേശിയർ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. അരുമ മൃഗങ്ങളുടെ പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ് എന്നീ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് റൺ സംഘടിപ്പിച്ചത്.റണ്ണിനോടനുബന്ധിച്ച് ആലപ്പുഴ ബേ വാച്ച് റിസോർട്ടിൽ നടന്ന സെമിനാറിൽ പേവിഷ നിയന്ത്രണത്തിൽ വന്ധ്യoകരണ ശസ്ത്രക്രിയയുടെ പ്രസക്തി എന്ന വിഷയത്തിൽ ഡബ്ലിയു വി.എസ് ഇന്ത്യയുടെ ക്ലിനിക്കൽ ഡയറക്ടർ ഡോ. ഇലോണ ഓട്ടർ വിഷയം അവതരിപ്പിച്ചു. പേ വിഷ നിയന്ത്രണത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പങ്കും , പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ചേർത്തല അസി. പ്രോജക്ട് ഓഫീസർ ഡോ. കോശി. പി.ഡി. വിഷയം അവതരിപ്പിച്ചു. ഡോ. സംഗീത് നാരായണൻ മോഡറേറ്റർ ആയ സെമിനാറിൽ മൃഗസംരക്ഷണ വകുപ്പിലെ 47 വെറ്ററിനറി സർജൻ മാർ പങ്കെടുത്തു.റണ്ണിനെ തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ അദ്ധ്യക്ഷ ശ്രീമതി.കെ.കെ. ജയമ്മ ഉൽഘാടനം ചെയ്തു.