കാഞ്ഞങ്ങാട്. മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന കുഴല്‍ പണം പോലിസ് പിടികൂടി. ബൈക്കില്‍ കടത്തുകയായിരുന്ന 2.26,000 രൂപയുമായി യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശി എം.മുഹമ്മദിനെ (40) യാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ പി.ഷൈനും സംഘവും പിടികൂടിയത്. വാഹന പരിശോധനക്കിടെ കൊവ്വല്‍ പള്ളിക്ക് സമീപത്ത് വച്ചാണ് അരയില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ 2,26,000 രൂപയുടെ കുഴല്‍ പണം പോലിസ് പിടികൂടിയത്.