തൃശൂര്‍ : കയ്പമംഗലത്ത് ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടത്തിരുത്തി സ്വദേശി കോതളത്ത് വീട്ടിൽ മനോജ് എന്ന ഷാജു ( 52 ) ആണ് മരിച്ചത്. 52 വയസായിരുന്നു.ഇന്ന് രാവിലെ 11 മണിയോടെ കയ്പമംഗലം ബോർഡ് ജംഗ്ഷനിലായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മനോജിനെ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.