ആലപ്പുഴ കൊമ്മാടി ബൈപാസിൽ ബൈക്ക് മറിഞ്ഞ് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു. പുറക്കാട് ജംഗ്ഷന് പടിഞ്ഞാറ് പള്ളിപ്പറമ്പു വീട്ടിൽ ശ്രീ രാജൻ (46) ആണ് മരിച്ചത്. കൊമ്മാടി ബൈപ്പാസിലായിരുന്നു അപകടം. ബൈക്കിന് വട്ടംചാടിയസൈക്കിളുകാരനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, നിയന്ത്രണം തെറ്റി റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. ശ്രീ രാജിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.