മലപ്പുറത്ത് കടലില്‍ വള്ളം മറിഞ്ഞ് അപകടം. മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.