മതവിദ്വേഷ പ്രചാരണത്തിന് സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിലാണ് നാരങ്ങാനം സ്വദേശി പരാതി നൽകിയത്. ശബരിമലയെ കുറിച്ചുളള ചില വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. ആബിദാ ഭായ് പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു. പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.