ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂർ ജംഗ്ഷനിൽ കാറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കാര്‍ കത്തുന്നുണ്ടെന്ന കൊരട്ടി പോലീസിന് ലഭിച്ച വിവരം ചാലക്കുടി ഫയര്‍ഫോഴ്സിന് കെെമാറുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.തുടര്‍ന്ന് വാഹനം റോഡിൻ്റെ അരികിലേക്ക് തള്ളി മാറ്റി അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കി. കൊരട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ വേഗത്തില്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. അതേസമയം തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി. രമേശ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.