കാസര്‍കോട്: യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി യാത്രാനുഭവങ്ങളെ മനോഹരമായി കടലാസിലേക്ക് പകര്‍ത്തിയ ശ്രീകാന്ത് പുലിക്കോടിന്റ യാത്രാവിവരണം ‘ഇത് തന്നെ ആയിരിക്കും സ്വര്‍ഗത്തിന്റെ കവാടം ‘ പുസ്തക പ്രകാശനം നടന്നു. കാസര്‍കോട് നിന്നു മണാലിയിലേക്ക് പോയ സംഘത്തിന്റെ വളരെ മനോഹരമായ അനുഭവങ്ങളും യാഥാര്‍ഥ്യങ്ങളും കാസര്‍കോട് തനത് ഭാഷയില്‍ പകര്‍ത്തിയിരിക്കുകയാണ് ശ്രീകാന്ത്. മലബാര്‍ വ്യൂസ് ടൂര്‍ ഗൈഡും ഉദുമ ടൂറിസം ഡവലപ്മെന്റ് കോപറേറ്റീവ് സൊസൈറ്റിയുടെ ടൂര്‍ കോര്‍ഡിനേറ്ററുമാണ് ശ്രീകാന്ത്. മുന്നാട് പുലിക്കോട് സ്വദേശിയായ യുവാവിന്റെ ആദ്യ പുസ്തകമാണിത്. ഐ വ്യൂ കാഞ്ഞങ്ങാട് ആണ് പബ്ലിഷര്‍. 150 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തക പ്രകാശനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന് കലാസാംസ്കാരിക പ്രവര്ത്തകന് ബാലചന്ദ്രന് കൊട്ടോടിക്ക് നല്കി നിര്‍വഹിച്ചു. എഴുത്തുകാരിയും സിനിമ പ്രവര്‍ത്തകയുമായ സി.പി ശുഭ അധ്യക്ഷയായി. ആല്‍ബിന്‍മാത്യു, പി. ദാമോദരന്‍, പി. ഷിജിന്, കവി അജയ് പ്രസീദ്, അബ്ബാസ് പാക്ക്യാര, രമേശ്കുമാര്‍ ഉദുമ, ജയേഷ് കൊടക്കാല്, ബി. കൈരളി സംസാരിച്ചു.