ഇരിക്കൂര്‍: ജോലി വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച പത്ര ഏജന്റ് പോക്സോ കേസില്‍ അറസ്റ്റില്‍. ഇരിക്കൂര്‍ രാജീവ് ഗാന്ധി നഗറിലെ പുതിയപുരയില്‍ ഹൗസില്‍ എം.പി ഹാരിസിനെ(55)യാണ് ഇരിക്കൂര്‍ എസ്.ഐ കെ. ദിനേശന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. സ്റ്റേഷന് പരിധിയിലെ ആണ്‍കുട്ടിയെയാണ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ടൗണിലെ ഇയാളുടെ മുറിയില്‍ വച്ച് പീഡിപ്പിച്ചത്. രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.