രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് മോശം തുടക്കം. രോഹന് കുന്നുമ്മല്‍ (19), രോഹന് പ്രേം (3) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിന് ബേബി (17), ജലജ് സക്സേന (40) എന്നിവരാണ് ക്രീസില്‍. സുരജ് ജെയ്സ്വാള്‍, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ സൂചിപ്പിക്കുന്നത് മോശം തുടക്കമായിരുന്നു കേരളത്തിന്. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന് മടങ്ങുന്നത്.