കനത്ത ചൂടിനെ തുടര്ന്ന് പാലക്കാട് ജില്ല വെന്തുരുക്കുകയാണ്. മഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിൻ്റെ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്പോഴേക്കും നട്ടുച്ച ചൂട്. പുറത്തിറങ്ങിയാൽ വാടി കരിഞ്ഞു പോകുന്ന സ്ഥിതിയാണെന്ന് നാട്ടുകാര് പറയുന്നു.പുലർച്ചെ വരെ നല്ല തണുത്ത കാറ്റ്. പിന്നീട് കൊടുംവെയിലിലേക്ക് ഇറങ്ങി നടക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു.