ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെമന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.