വയനാട്ടിൽ ആനയ്ക്കും, പുലിക്കും പുറമെ കരടിയുടെ ആക്രമണഭീതിലാണ് ജനങ്ങള്‍. ജനവാസമേഖലയില്‍ ഇറങ്ങിയ കരടി കാരക്കാമലയിലുളളതെന്നാണ് വിവരം. കരടി ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ കഴിഞ്ഞു.
ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പയ്യമ്പള്ളിയിൽ കണ്ട കരടിയിപ്പോൾ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഇന്നലെ കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി.
ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം തുടരുകയാണ്.