തൃശൂര്‍ : ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്: 3.69 ലക്ഷം തട്ടിയെടുത്ത ഝാർഖണ്ഡ് സ്വദേശി തൃശൂരിൽ അറസ്റ്റിൽ.ദേശസാൽകൃത ബാങ്കിന്റെ ക്രൈഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനെന്ന വ്യാജേന മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഝാർഖണ്ഡ് മാഡഗോമുണ്ട മുർളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീൻ അൻസാരി (26) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ ഒരു സ്ത്രീയുടെ എക്കൌണ്ടിൽ നിന്നുമാണ് ഇയാൾ ഓൺലൈൻ തട്ടിപ്പിലൂടെ ഏഴ് തവണകളിലായി 3,69,300 രൂപ തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയെത്തുടർന്ന് തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പണം തട്ടിയെടുത്തത് ഝാർഖണ്ഡിൽ നിന്നുമാണെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.