പുതുവത്സരാരാവില്‍ എറണാകുളം ഇടപ്പളളിയില്‍ വീട് കയറി ആക്രമണം.ഇടപ്പളളി റെയിവേസ്റ്റേഷന് സമീപം ജെസിആറില്‍ ഹൗസ് നമ്പര്‍ 102 വസതിക്ക് നേരെയാണ് 30അംഗസംഘത്തിന്‍റെ ഗുണ്ടാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗൃഹനാഥന്‍ അജയന്‍, മകളുടെ ഭര്‍തൃമാതാവ്,ഗൃഹനാഥന്‍റെ സഹോദരി, സഹോദരിയുടെ മക്കള്‍, മരുമക്കള്‍, 13വയസ്സ് ഉളള കുട്ടി, ഗൃഹനാഥന്‍റെ സഹോദന്‍റെ മകന്‍, ഭാര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപത്തായി സമീപിക്കുന്ന വിനില്‍ എന്ന വ്യക്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ആരോപണം.ഇയാളുടെ പേരില്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഇടപ്പളളി എംഎജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് കേസെടുത്തു