മലപ്പുറം | പുളിക്കൽ പാണ്ടിയാട്ടുപുറത്തെ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയം അടിയന്തര യോഗം ചേർന്നു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പുളിക്കൽ പഞ്ചായത്ത് ഓഫിസ് സെക്രട്ടറിയെ ഉപരോധിച്ചു. ജൂൺ 2 ന് വൈകിട്ട് 3 ന് യോഗം ചേരുമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളും യുഡിഎഫ് പ്രവർത്തകരും ഏറെ നേരം മുദ്രാവാക്യവുമായി കുത്തിയിരുന്ന് ഉപരോധം തുടർന്നു. ആവശ്യത്തിൽ ഉറപ്പു ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മേയ് 26 ന് സാംസ്കാരിക പ്രവർത്തകൻ റസാഖ് പയബ്രോട്ടിനെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. പാണ്ടിയാട്ടുപുറത്തെ വ്യവസായ കേന്ദ്രത്തിനു സ്റ്റോപ്പ് മെമ്മോ
നൽകണമെന്ന ആവശ്യം റസാഖ് ഉന്നയിച്ചിരുന്നു. ഈ ആവശ്യത്തിൽ
നടപടി വേണമെന്നും കമ്പനി അടച്ചുപൂട്ടണമെന്നും യുഡിഎഫ് പ്രവർത്തകർ ആവശ്യപ്പെട്ടു.