തലശേരി: തലശേരി പുതിയ ബസ്സ്റ്റാന്റില് യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍ത്തിയിട്ട ബസിലാണ് 35 വയസുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും എത്തിയപ്പോഴാണ് യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.