തൃശൂര്‍ : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി ബീച്ച് സ്വദേശി വടക്കൻ വീട്ടിൽ 29 വയസ്സുള്ള രഞ്ജിത്തിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പൊക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.2016- ഏപ്രിൽ മാസത്തിൽ രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും പെൺകുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ വാടാനപ്പള്ളിയെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.പിന്നീട് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ സമാനരീതിയിൽ ബന്ധു വീട്ടിൽ നിന്നും തമിഴ്നാട്ടിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും പെൺകുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാവറട്ടി പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരു കേസുകളിലുമായാണ് പ്രതിക തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ:അമൃതയും, അഡ്വ: സഫ്നയും ഹാജരായി. വാടാനപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ് അഭിലാഷാണ് കേസ് രജിസ്റ്റർ ചെയ്തത്. പാവറട്ടിയിൽ സബ് ഇൻസ്പെക്ടർമാരായ എസ് അരുൺ, എം കൃഷ്ണൻ, ഇ.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായിപാവറട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സാജനും, ജിതിനും, സൗമ്യയും, പ്രിയയും പ്രവർത്തിച്ചിരുന്നു.