കല്‍പ്പറ്റയിലെ ചിലഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായ സാഹചര്യത്തില്‍ പൊതുജന പ്രതിഷേധം ശക്തമാകുന്നു. നിരവധി ആളുകള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായസാഹചര്യത്തില് കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അര്ജ്ജുന് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫില്‍, ഷംലാസ് ഇ, ഷിനു, പ്രമോദ്, അജ്മല്‍ എന്നിവര്‍ സംസാരിച്ചു.