ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളില്‍ 14 ഇരട്ടകള്‍ ഹൈസ്കൂളില്‍ പ്രവേശനം നേടിയത് നാടിന് അഭിമാനമായി. ആകെ 992 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിൽ ആദ്യമായാണ് ഇത്രയും ഇരട്ടകൾ പഠിക്കാനെത്തുന്നത്. കഴിഞ്ഞവർഷം 9 ഇരട്ട സഹോദരങ്ങളാണ് പഠിച്ചിരുന്നത്. ഈവര്‍ഷം 5 ഇരട്ടകളാണ് പുതുതായി എട്ടാം ക്ലാസിലേക്കു പ്രവേശനം നേടിയത്. പ്രവേശനോത്സവത്തിൽ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വരവേറ്റത്. പായസവും വിതരണം ചെയ്തു. സംവിധായകൻ ലിജിൻ ജോസാണ് പ്രവേശനോത്സവത്തിലെ മുഖ്യാതിഥിയായി എത്തിയത്.ആദ്യമായാണ് ഇത്രയും ഇരട്ടക്കുട്ടികള്‍ എത്തുന്നതെന്നു പ്രധാനാധ്യാപിക സിസ്റ്റർ ഷിജി ജോസ് പറഞ്ഞു. ഒൻപതിലും പത്തിലും 5 ഇരട്ടകളും പത്തിൽ 4 ഇരട്ടകളുമാണുള്ളത്. പത്താം ക്ലാസ്: അമൽകൃഷ്ണ– അതുൽകൃഷ്ണ, സെർജ റോസ്– സെഫാനിയ റോസ്, ടി.എസ്.നിഖിൽകൃഷ്ണ – ടി.എസ്.നോയൽ, ആൻ സെറീന സിബിച്ചൻ– ആൻ മറീന സിബിച്ചൻ. ഒൻപതാം ക്ലാസ്: ബിജോയ് ബിജു– ബിബിൻ ബിജു, ഗോവിന്ദ് കൃഷ്ണ– ഗൗതം കൃഷ്ണ, ആൽവി ജോസഫ്– അനിത ജോസഫ്, പി.എം. രാജേശ്വരി– പി.എം. പത്മേശ്വരി, നെൽന റെജി – നെൽവിൻ റെജി. എട്ടാം ക്ലാസ്– വൈജയന്ത് രഞ്ജീഷ്– വൈശാന്ത് രഞ്ജീഷ്, അഭിനവ് സൂര്യ– അനുശ്രീ നന്ദ, ആദിത്യ ദിലീപ്– ആരതി ദിലീപ്, ഗോപിക– ദേവിക, അഞ്ജലി– അനുഗ്രഹ.