മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട വൈകിട്ട് തുറക്കും. പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈകിട്ട് അഞ്ചിന് പുതിയ തീർത്ഥാടന കാലത്തിനായി നട തുറക്കുക. ഒപ്പം പുതിയ മേൽശാന്തിമാർ ചുമതലയുമേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളിപ്പുറത്തുമാണ് ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുന്നത്.
നാളെ നട തുറക്കുന്നതും നടയടക്കുന്നതും പഴയ മേൽശാന്തിമാർ തന്നെയായിരിക്കും. വെർച്ച്വൽ ക്യൂ മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം.കര്‍ശന സുരക്ഷാസംവിധാനമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.