തൃശൂര്‍ | ഒറീസറയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ എത്തിച്ച 6 കിലോ കഞ്ചാവും ഇത് വലികക്കാനുപയോഗിക്കുന്ന ഒസി ബി പേപ്പറുകളുമായാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപിനെ ചാലക്കുടി പോലീസ് പിടി കൂടിയത്.എസ് ഐ മാരായ സി ഡേവിസ്. ഷാജു എടത്താടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം അനൂപ് വീടിന് സമീപത്ത് വടിവാളുമായി ചില ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അനൂപിനെ തിരക്കി വീട്ടിലെത്തിയ പോലീസ് സംഘം സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാ താഴിലാളികൾക്കാപ്പം കണ്ട അനൂപിന്നെ പിടികൂടുന്നതിനിടയിൽ തോന്നിയ സംശയത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്.