കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉളിക്കലിൽ കാട്ടാന ഇറങ്ങി. ഉളിക്കൽ ടൗണിനോട് ചേർന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഉളിക്കലിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർദേശം നൽകി. വാഹന ഗാതാഗതം നിയന്ത്രിക്കാനാണ് പൊലീസിന്റെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.