നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെയുളളവര്‍ നടത്തിയത് വൻ തട്ടിപ്പെന്ന് സൂചന. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ പോലീസിന് ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. കേസിൽ കോട്ടയം എസ്പിക്ക് കന്റോൺമെന്റ് പൊലിസ് റിപ്പോർട്ട് നൽകും. ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിത്തിന്റെ ഫോണിലെ വിവരങ്ങൾ മാച്ചു കളഞ്ഞിട്ടുണ്ട്.അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പോലിസ് അന്വേഷണം ഊർജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി പോലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.