ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബർ സഖാക്കൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഎം തേജോവധം ചെയ്തിട്ടുണ്ട്. പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണമെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം നേടുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു