മോസ്കോ ∙ റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാൻഡർ ദൗത്യമായ ലൂണ 25 തകർന്നുവീണതിനു പിന്നാലെ മുതിർന്ന ശാസ്ത്രജ്ഞനും തലകറങ്ങി താഴെ വീണതായാണ് റിപ്പോര്‍ട്ട്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. മുതിർന്ന ശാസ്ത്രജ്ഞൻ മിഖായേൽ മാറോവിനെയാണ് (90) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ കാലംതൊട്ടേ റഷ്യയുടെ സ്പേസ് ദൗത്യങ്ങളിൽ ഇദ്ദേഹം ഭാഗമാണ്.47 വർഷത്തിനുശേഷം റഷ്യ വിട്ട ചാന്ദ്രദൗത്യമാണു കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ ദൗത്യത്തിന്റെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാൻ 3നു മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയതായിരുന്നു ലൂണ.