തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനൽകുന്നവര്ക്കുള്ള നഷ്ടപരിഹാര പക്കേജിനും അലൈൻമെന്റിനുമെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം നൽകില്ലെന്ന നിലപാടിലാണ് ജനങ്ങള്‍ ഉളളത്. എതിര്‍പ്പ് ശക്തമായതോടെ ജില്ലയിൽ സര്‍വ്വേ നടപടികൾ പ്രതിസന്ധിയിലായി.നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയിക്കാതെ അലൈൻമെന്റിനെക്കുറിച്ച് സൂചന പോലും നൽകാതെ സര്‍വ്വേ വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വീട്ടുമുറ്റത്ത് വരെ കല്ലുകളിട്ട് സ്ഥലം തിട്ടപ്പെടുത്തിയുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അല്ലെങ്കിൽ 600 ചതുരശ്ര അടി ഫ്ലാറ്റ് എന്നതാണ് പാക്കേജ്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്