മട്ടന്നൂര്‍: അപ്പാര്‍ട്ട്മെന്റില്‍ പോലിസ് സംഘം നടത്തിയ റെയ്ഡില്‍ വന്‍ ചൂതാട്ട സംഘത്തിലെ പതിനൊന്ന് പേര് പിടിയില്‍. കളിസ്ഥലത്ത് നിന്നും 5,16,160 രൂപയും പോലിസ് പിടിച്ചെടുത്തു. മട്ടന്നൂര്‍ വായംന്തോട്ടില് പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന മട്ടന്നൂര്‍, പട്ടാന്നൂര്‍, ചോമ്പാല സ്വദേശികളായ ഷാനിര്‍, മുഹമ്മദ്, അന്‍വര്‍ സാദത്ത്, ജംഷീര്‍, ഉസ്മാന്,സിജേഷ്, ഇക്ബാല്‍, അസ്തര്‍, റിഷാദ്, സലീം, ഫൈസല്‍, എന്നിവരെയാണ് പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി പ്രമോദന്റെ നേതൃത്വത്തില്‍ ചീട്ടുകളി സംഘമെത്തിയ രണ്ട് കാറുകളടക്കമാണ് ഇവരെ പിടികൂടിയത്.